കുവൈത്തില്‍ ജോലി നഷ്‌ടമായതിന് പിന്നാലെ മലയാളിക്ക് 12 കോടിയുടെ ലോട്ടറിയടിച്ചു

Web Desk |  
Published : May 03, 2018, 05:11 PM ISTUpdated : Jun 08, 2018, 05:47 PM IST
കുവൈത്തില്‍ ജോലി നഷ്‌ടമായതിന് പിന്നാലെ മലയാളിക്ക് 12 കോടിയുടെ ലോട്ടറിയടിച്ചു

Synopsis

കുവൈത്തില്‍ തൊഴില്‍ പ്രശ്നം നേരിടുന്ന സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 26 വര്‍ഷമായി എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു അനില്‍ വര്‍ഗ്ഗീസ്‌.

അബുദാബി ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ കുവൈത്ത്‌ മലയാളിക്ക്‌ ഏഴ് മില്ല്യണ്‍ ദിര്‍ഹം (ഏകദേശം 12 കോടി) രൂപ സമ്മാനം ലഭിച്ചു. തിരുവല്ല നിരണം സ്വദേശി തേവേരില്‍ അനില്‍ വര്‍ഗ്ഗീസാണ് ഈ ഭാഗ്യവാന്‍. കഴിഞ്ഞ മാസമാണ് അനില്‍ ഓണ്‍‍ലൈന്‍ വഴി ടിക്കറ്റെടുത്തത്‌.

ഇടയ്‌ക്കൊക്കെ ഇത്തരത്തില്‍ ടിക്കറ്റ്‌ എടുക്കാറുണ്ടായിരുന്നുവെങ്കിലും ആദ്യമായാണ് ഭാഗ്യം കടാക്ഷിക്കുന്നത്‌. കുവൈത്തില്‍ തൊഴില്‍ പ്രശ്നം നേരിടുന്ന സ്വകാര്യ കമ്പനിയില്‍ കഴിഞ്ഞ 26 വര്‍ഷമായി എക്‌സിക്യൂട്ടീവ്‌ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു അനില്‍ വര്‍ഗ്ഗീസ്‌. സ്ഥാപനത്തിലെ തൊഴില്‍ പ്രശ്നത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജോലി നഷ്‌ടമാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീട്ടില്‍ സന്തോഷം പകര്‍ന്നുകൊണ്ട്‌ ഭാഗ്യ ദേവത കടന്നു വന്നത്‌. സമ്മാനമായി ലഭിക്കുന്ന പണം ഉപയോഗിച്ച് ബിസ്നസ്‌ സംരംഭം ആരംഭിക്കാനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചിലവഴിക്കാനുമാണ് ഈ 50കാരന്‍ ഉദ്ദേശിക്കുന്നത്‌. ഭാര്യ രേണു. ഏകമകന്‍ രോഹിത്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ്: അമിത് ഷാ
ആംബുലൻസിന്റെ മറവിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് വിതരണം, മംഗളൂരുവിൽ 5 കോടിയുടെ ലഹരി വേട്ട; 5 പേർ പിടിയിൽ