
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥിക്ക് വെട്ടേറ്റു എന്നുള്ള വാർത്ത തെറ്റാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. എട്ടോളം പേർ ചേർന്ന് 16ന് എബിവിപി പ്രവർത്തകൻ അന്നനാട് സ്വദേശിയായ ലാൽ മോഹനെ ആക്രമിച്ചു എന്ന് പരാതി നൽകിയത് ഗൂഡാലോചനയുടെ ഭാഗമായെന്ന് പൊലിസ് വ്യക്തമാക്കി. എഴുതി തയ്യാറാക്കിയ ഒരു കഥയായിരുന്നു ഇതെന്ന് പൊലീസ് അറിയിച്ചു.
കാലടി പോലീസ് സ്റ്റേഷനിൽ കൊലപാതകം അടക്കം നിരവധി കേസ്സുകളിലെ പ്രതിയായ മറ്റൂർ വട്ടപറമ്പ് സ്വദേശിയായ മനീഷാണ് ഈ ഗൂഡാലോചനക്കു നേതൃത്വം നൽകിയത്. പരാതിക്കാരനായ ലാൽ പോലീസിൽ പറഞ്ഞത് മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു എന്നാണ്. ഇതിനെ തുടർന്ന് പൊലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ പരാതിക്കാരനായ ലാൽ പറഞ്ഞത് തെറ്റാണന്ന് സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് തെളിയിക്കുകയായിരുന്നു.
തുടർന്ന് പരാതിക്കാരനായ ലാലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ എസ്എഫ്ഐ കോളേജിൽ നടന്ന ഡിജെ പാർട്ടിയിൽ ഉപദ്രവിച്ചതിന്‍റെ വൈരാഗ്യം തീർക്കാനാണ് ഇത്തരത്തിൽ കഥ മെനഞ്ഞതെന്നും പെരുമ്പാവൂരിൽ വച്ച് മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവരുമായി ചേർന്ന് ആലോചിച്ചുറപ്പിച്ചാണ് ദേഹത്ത് മുറിവുണ്ടാക്കിയതെന്നും ലാൽ പോലീസിനോടു പറഞ്ഞു. മനീഷ് മറ്റു സഹായികളുടെ സഹായത്തോടെ ലാലിന്‍റെ കയ്യിൽ, കത്തിയും ബ്ലേഡും ഉപയോഗിച്ച് ആഴത്തിൽ അഞ്ചോളം തുന്നൽ വരുന്ന മുറിവ് ഉണ്ടാക്കുകയായിരുന്നു എന്നും ലാൽ പൊലീസിനോട് സമ്മതിച്ചു.പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് കാലടി പോലീസ് മനീഷിനും മറ്റുള്ളവർക്കുമെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കാലടി ശ്രീശങ്കര കോളേജിൽ ഇന്നലെ എസ് എഫ് ഐ എ ബി വി പി പ്രവർത്തകർ തമ്മിൽ സംഘർഷത്തില്‍ എസ് എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ടോം ജിറ്റ സാജനാണ് വെട്ടേറ്റത്.വനിതാ മതിലുമായ് ബന്ധപ്പെട്ട വാക്ക് തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വെട്ടേറ്റയാളെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപതിയിൽ ചിതില്‍സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam