
കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ക്ക് താളം പിടിച്ചും കൂടെപാടിയും ഉത്തരേന്ത്യയില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകര്‍. ചലോ കേരള ദേശീയ റാലിയില്‍ പങ്കെടുക്കാനായി കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് രസകരമായ സംഭവം. രാജസ്ഥാനില്‍ നിന്നുള്ള എബിവിപി പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം വിപ്ലവഗാനങ്ങള്‍ക്ക് താളമിട്ടത്. ഇവര്‍ കയറിയ നേത്രാവതി എക്പ്രസില്‍ മുബൈയിലെ പരിപാടി കഴിഞ്ഞ് ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍കരുമുണ്ടായിരുന്നു. ട്രെയിനില്‍ എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് ബദലായാണ് വിപ്ലവഗാനങ്ങള്‍ പാടിയത്.
എന്നാല്‍ താളം പിടിക്കാന്‍ എബിവിപിക്കാരെത്തുമെന്ന് ആരും കരുതിയില്ല. പാട്ടിന്റെ വരികള്‍ ആലപിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വരികള്‍ കണ്‍ഫ്യൂഷനായി താളത്തിനൊപ്പം ചേരുകയായിരുന്നു എബിവിപി പ്രവര്‍ത്തകര്‍. എന്തായാലും എബിവിപിക്കാരുടെ താളം പിടിക്കല്‍ കുറഞ്ഞ സമയത്തില്‍ വൈറലായിക്കഴിഞ്ഞു. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയില്‍ അന്യസംസ്ഥാനക്കാര്‍ സിപിഎമ്മിന് ജയ് വിളിച്ചത് സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam