തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; നാല് മരണം

Published : Jan 08, 2017, 05:48 PM ISTUpdated : Oct 05, 2018, 01:35 AM IST
തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; നാല് മരണം

Synopsis

ലഖ്നൗവിൽ തെരുവിൽ താത്കാലിക താമസസ്ഥലത്ത് ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞ് കയറി നാല് തൊഴിലാളികൾ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍  മുൻ എംഎൽഎയുടെ മകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ലഖ്നൗവിലെ ദാലിബാഗിൽ പുലര്‍ച്ചെ രണ്ട് മണിക്കാണ് ഉറങ്ങിക്കിടന്ന തൊഴിലാളിക്കിടയിലേക്ക് ഹ്യൂണ്ടായി ഐ ട്വന്‍റി കാര്‍ പാഞ്ഞ് കയറിയത്. തൊഴിലാളികൾക്കായി ഒരുക്കിയ താത്കാലിക താമസ സ്ഥലത്തേക്ക് കാര്‍ ഇടിച്ചുകയറി. ഉത്തര്‍പ്രദേശിൽ നിന്നെത്തിയ കൂലിപ്പണിക്കാരാണ് മരിച്ചവര്‍.

അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്ഥലത്ത് താമസിച്ചിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പിച്ചു. മുൻ എംഎൽഎയുടെ മകൻ ആയുഷ് റാവത്ത്, സുഹൃത്ത് നിഖിൽ അറോറ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി. ഒളിവിലായ മൂന്നുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സത്യപ്രതജ്ഞയ്ക്ക് ശേഷം ഇന്ത്യയിലെ തീഹാർ ജയിലിലേക്ക് മംദാനിയുടെ കത്ത്; ഉമർ ഖാലിദിന് പിന്തുണയുമായി ന്യൂയോർക്ക് മേയർ
പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി