രാമനാട്ടുകര ബൈപ്പാസില്‍ അപകടം; ബൈക്ക് യാത്രക്കാരന്‍ മരിച്ചു

By web deskFirst Published Jan 6, 2018, 1:33 AM IST
Highlights

കോഴിക്കോട്: രാമനാട്ടുകര പൂളാടിക്കുന്ന ബൈപ്പാസില്‍ വീണ്ടും അപകട മരണം. തൊണ്ടയാട് നേതാജി നഗഗറിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ നന്‍മണ്ട പൊയിലില്‍ ഇസ്മയില്‍ (52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 5.50 ഓടെ നേതാജി നഗര്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ കാത്തുകിടക്കുകയായിരുന്ന ബൈക്കിനെ ഇടിക്കുകയും കിലോ മീറ്ററോളം ദൂരത്തില്‍ ഇസ്മയിലിനെയും ബൈക്കിനെയും വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. 

ഇസ്മയില്‍

അപകടം വരുത്തിയ ലോറിയെ മലാപറമ്പ് ജംഗ്ഷനോട് ചേര്‍ന്ന ഭാഗത്ത് വച്ച് നാട്ടുകാര്‍ പിടികൂടി. ലോറിക്കടിയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഇസ്മയിലിനെ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിച്ചിരുന്നു. തൊണ്ടയാട് ജംഗ്ഷനിലെ സ്ഥാപനത്തിലേക്ക് ജോലിക്ക് പോവുകയായിരുന്നു ഇസ്മയില്‍.

പരേതനായ ബീരാന്‍ കുട്ടിയാണ് പിതാവ്. ഭാര്യ; റസിയ ഇസ്മയില്‍ (മെമ്പര്‍, നന്‍മണ്ട ഗ്രാമപഞ്ചായത്ത്). മക്കള്‍; ഷബിന്‍ ഇസ്മയില്‍ (മലേഷ്യ), ഷെഹിന്‍ ഇസ്മയില്‍ (ഒമാന്‍). മരുമക്കള്‍; ഹസ്‌ന. സഹോദരങ്ങള്‍ അബ്ദുസലാം, ഇബ്രാഹിം, ഫാത്തിമ, കദീജ, മറിയം, അബ്ദുറസാഖ്, പരേതരായ സുബൈര്‍ മാസ്റ്റര്‍, ആമിന, സൈനബ, യൂസുഫ്. മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനി) രാവിലെ ഏഴ് മണിക്ക് നന്‍മണ്ട സെന്‍ട്രല്‍ ജുമാ മസ്ജിദില്‍.
 

click me!