പന്തളത്ത് ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരുമരണം; രണ്ട് പേരുടെ നില ഗുരുതരം

Web Desk |  
Published : Mar 20, 2018, 12:17 AM ISTUpdated : Jun 08, 2018, 05:47 PM IST
പന്തളത്ത് ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച്  ഒരുമരണം; രണ്ട് പേരുടെ നില ഗുരുതരം

Synopsis

രണ്ട് പേരുടെ നില ഗുരുതരം കാര്‍ പൂര്‍ണമായും തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ പന്തളം കുരമ്പാലയിൽ ചരക്കു ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തില്‍ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിരുവനന്തപുരത്തുകാരനായ വി. വിജേഷാണ് മരിച്ചത്. തിരുവനന്തപുരത്തു നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന  ചരക്കു ലോറിയുമായിട്ടാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകരുകയും ഡ്രൈവർ തൽക്ഷണം മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഷ പോറ്റി മുതൽ രമ്യ ഹരിദാസ് വരെ; കോൺഗ്രസിൻ്റെ ആദ്യ ഘട്ട പട്ടികയിൽ ഉൾപ്പെട്ടത് 9 സ്ത്രീകൾ; സ്ഥാനാർത്ഥികളും മണ്ഡലങ്ങളും
ശബരിമല സ്വർണക്കൊള്ള: ബെല്ലാരി ഗോവർദ്ധന് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി