
തൃശൂര്‍: ദേശീയപാത എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേർ മിനി ബസ് ഇടിച്ച് മരിച്ചു. എമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരൻ ഹംസ (70), കൊടുങ്ങൂക്കാരൻ വീരക്കുഞ്ഞി (70) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.കർണാടകയിൽ നിന്ന് തിരുന്നൽവേലിക്ക് പോവുകയായിരുന്ന ബൊമ്മലാട്ടം കലാകാരന്മാർ സഞ്ചരിച്ച ടെംപോ വാനാണ് അപകടത്തിൽ പെട്ടത്. ഹംസയും വീരകുഞ്ഞിയും വഴിയരികിലൂടെ നടക്കുന്നതിനിടെ പിന്നിൽ നിന്നും അമിതവേഗതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടുപേരും ബന്ധുക്കളാണ്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. അപകടങ്ങൾ തുടർക്കഥയാകുന്ന എടമുട്ടം ഭാഗത്ത് സുരക്ഷ വർദ്ധിപ്പിക്കാൻ പൊലീസ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam