ഐ.എസ്.റിക്രൂട്ട്‌മെന്റ് കേസ്: പ്രതിയെ ചോദ്യം ചെയ്യാന്‍ ഫ്രഞ്ച് പോലീസ്

By Web DeskFirst Published Jan 27, 2018, 2:52 AM IST
Highlights

കൊച്ചി: ഐ.എസ് റിക്രൂട്ട്‌മെന്റ് കേസ് പ്രതി സുബഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഫ്രഞ്ച് പൊലീസ്. പാരീസ് ആക്രമണക്കേസുമായി ബന്ധപ്പെട്ടാണ് ഹാജാ മൊയ്തീനെ ഫ്രഞ്ച് പോലീസ് ചോദ്യം ചെയ്യുന്നത്. ജനുവരി അവസാനവാരമോ ഫ്രെബ്രുവരിയിലോ കേരളത്തിലെത്തി സുബഹാനി ഹാജാ മൊയ്തീനെ ചോദ്യം ചെയ്യാനായിരുന്നു ഫ്രഞ്ച് പൊലീസിന്റെ നീക്കം. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയേയും അറിയിച്ചിരുന്നു. പാരീസ് ആക്രമണക്കേസിലെ പ്രതികളെ എന്‍ ഐ എ സംഘാമതും ഫ്രാന്‍സിലെത്തി ചോദ്യം തുടര്‍ച്ചയായിട്ടാണ് ഫ്രഞ്ച് പൊലീസ് കേരളത്തിലെത്തുന്നത്. 

ഒരു വിദേശ അന്വേഷണ ഏജന്‍സിക്ക് രാജ്യത്തെ പ്രതിയെ  ചോദ്യം ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി ആവശ്യമാണ്. ഇതിന്റെ ഭാഗമായിട്ടാണ് കേരളാ ഹൈക്കോടതിയെ സമീപിക്കാന്‍ ഫ്രഞ്ച് എംബസി നീക്കം തുടങ്ങിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുളള അന്വേഷണസംഘം കേരളത്തിലെത്തി ഐ എസ് കേസ് പ്രതിയെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍ ഐ എയും  കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തൊടുപുഴ സ്വദേശിയായ സുബഹാനി ഹാജാ മൊയ്തീനെ തിരുനല്‍വേലിയില്‍ നിന്നാണ് നേരത്തെ എന്‍ ഐ എ അറസ്റ്റുചെയ്തതത്. 

ഐ എസിലേക്ക് ആളുകളെ ചേര്‍ക്കുന്നതിന്റെ പ്രധാന കണ്ണിയായ ഇയാള്‍ക്ക് പാരീസ് ആക്രമണക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു. സിറിയയിലെ ഐ എസ് ക്യംപില്‍ വെച്ചാണ് പാരീസ് കേസ് പ്രതികളുമായി സുബഹാനി ഹാജാ മൊയ്തീന്‍ പരിചയപ്പെടുന്നത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് ഫ്രഞ്ച് പൊലീസിന്റെ വരവ്.
 

click me!