മോഷ്ടിക്കുന്നതൊക്കെ കൊള്ളാം പക്ഷേ ടോയ്‌ലറ്റ് ഉപയോഗിക്കരുത്‌; ഒരു കള്ളന്‍ പിടിയിലായ കഥ

Published : Aug 10, 2017, 11:25 AM ISTUpdated : Oct 04, 2018, 10:29 PM IST
മോഷ്ടിക്കുന്നതൊക്കെ കൊള്ളാം പക്ഷേ ടോയ്‌ലറ്റ് ഉപയോഗിക്കരുത്‌; ഒരു കള്ളന്‍ പിടിയിലായ കഥ

Synopsis

കാലിഫോര്‍ണിയ: ഏത് കുറ്റകൃത്യം ചെയ്യുന്ന ആളും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കാറുണ്ട് എന്നാണല്ലോ. അമേരിക്കയില്‍ ഇക്കഴിഞ്ഞ ജൂലൈ 28 ന് ഒരു  കള്ളന്‍ പിടിയിലായത് എങ്ങനെയാണെന്നോ, പോലീസിന് ലഭിച്ച തെളിവ് എന്താണെന്നറിഞ്ഞാല്‍ അത്ഭുതപ്പെടും.

ആന്‍ഡ്രൂ ഡേവിഡ് ജെന്‍സണ്‍ എന്ന 42 കാരനാണ് മോഷണക്കുറ്റത്തിന് പിടിയിലായത്.  വീട് കുത്തി തുറന്ന് മോഷണം നടത്തി എന്നതായിരുന്നു കുറ്റം. എന്ത് തെളിവാണ് കേസില്‍ തുമ്പ് ഉണ്ടാക്കിയതെന്നറിയേണ്ടേ. കക്കൂസ് മാലിന്യമാണ് കള്ളനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

മോഷണം നടത്തിയതിന് ശേഷം അതേ വീട്ടിലെ കക്കൂസ് ഉപയോഗിച്ച കള്ളന്‍ ഫ്ലഷ് ചെയ്യാന്‍ വിട്ട് പോയി. കക്കൂസ് മാലിന്യത്തിന്‍റെ ഡിഎന്‍എ പരിശോധിച്ച്  പോലീസ് കള്ളനെ പിടികൂടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`മുഖ്യമന്ത്രീ സതീശാ...', എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം; മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു; പാലക്കാട് ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി