റിമാന്‍റ് പ്രതി മരിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും

Web Desk |  
Published : May 11, 2018, 01:31 AM ISTUpdated : Jun 29, 2018, 04:05 PM IST
റിമാന്‍റ് പ്രതി മരിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും

Synopsis

റിമാന്‍റ് പ്രതി മരിച്ച സംഭവം: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും

കൊല്ലം: റിമാന്‍റ് പ്രതി മനുവിന്‍റെ മരണം കൊട്ടാരക്കര റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും എക്സൈസ് ഓഫീസ് ഉപരോധിച്ചു. അതേസമയം മനുവിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊട്ടാരക്കര എക്സൈസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മനുവിനെ മര്‍ദ്ദിച്ചതെന്ന് ആരോപിച്ച് ഭാര്യ രഞ്ജുവും ബന്ധുക്കളും റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിനുള്ള തീരുമാനം.

എക്സൈസ് സിഐയുടെ മൊഴിയെടുക്കും.പൂജപ്പുര പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്. എക്സൈസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. മനുവിന്‍റെ മൃതദേഹവുമായി അരമണിക്കൂര്‍ കൊട്ടാരക്കരയില്‍ ദേശീയപാത ഉപരോധിച്ചു

ശാരീരിക അസ്വാസ്ഥ്യം ഉള്ള മനു ചില മരുന്നുകള്‍ കഴിച്ചിരുന്നു. മദ്യപാനശീലവുമുണ്ടായിരുന്ന ഇയാള്‍‍ മദ്യം കിട്ടാതെ വരുമ്പോള് അക്രമവാസന പ്രകടിപ്പിച്ചിരുന്നെന്നും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ അന്വേഷണ സംഘത്തിന് കൈമാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവ സമയത്തെ പിഴവ്, കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ എടുക്കാൻ പോലുമാകാതെ ഹസ്ന ഫാത്തിമ, ഇതിനോടകം നടന്നത് 5 ഓപ്പറേഷൻ
മുഖ്യമന്ത്രി പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ! തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ലിഫ് ഹൗസിൽ ചിത്രീകരണം, അഭിമുഖം ഉടൻ