'സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനം മാറ്റുന്നതാണ് മാര്‍ക്സിസം'

Web Desk |  
Published : May 11, 2018, 12:46 AM ISTUpdated : Oct 02, 2018, 06:35 AM IST
'സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനം മാറ്റുന്നതാണ് മാര്‍ക്സിസം'

Synopsis

'സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനം മാറ്റുന്നതാണ് മാര്‍ക്സിസം'

ദില്ലി: സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനങ്ങളും മാറ്റുന്നതാണ് യഥാര്‍ഥ മാര്‍ക്സിസമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ മാറ്റത്തിന് വേണ്ടി ആഗ്രഹിച്ചതിന്‍റെ സ്വാഭാവികമായ പ്രതിഫലനമാണ് ബംഗാളിലും തൃപുരയിലും ഭരണം നഷ്ടപ്പെടുത്തിയതെന്നും ദില്ലിയിൽ സംഘടിപ്പിച്ച സംവാദത്തിൽ പറഞ്ഞു

ഇന്ത്യയിലും ഏഷ്യയിലും മാക്സിസത്തിന്‍റെ പ്രധാന്യം എന്ന വിഷയത്തിൽ സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസ് സംഘടിപ്പിച്ച സംവാദത്തിലാണ് മാക്സിസത്തിൽ കടുപിടിത്തം പാടില്ലെന്ന് യെച്ചൂരി വ്യക്തമാക്കിയത്.   സാഹചര്യങ്ങൾക്കനുസരിച്ച് അവലോകനങ്ങളിൽ മാറ്റം വരുത്താത്താണ് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കിടയാക്കിയത്. 

ജനാധിപത്യത്തൽ ജനങ്ങൾ മാറ്റങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് സ്വാഭാവികം. കമ്മ്യൂണിസമുണ്ടായാൽ വികസനമുണ്ടാകില്ലെന്ന മുൻവിധി ലോകത്തെ രണ്ടാമത്തെ വലിയ സാന്പത്തിക ശക്തിയായി വളര്‍ന്ന ചൈന തെറ്റിച്ചു.  മൗലിക വാദം ശക്തമായ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ മാക്സിസത്തിന് പ്രസക്തിയുണ്ടെന്നും  യെച്ചൂരി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു