ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതില്‍ കീഴങ്ങിയ പ്രതി റിമാന്റ് ചെയ്യുമെന്നറിഞ്ഞപ്പോള്‍ മുങ്ങി

Published : Dec 26, 2017, 09:34 PM ISTUpdated : Oct 05, 2018, 01:06 AM IST
ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതില്‍ കീഴങ്ങിയ പ്രതി റിമാന്റ് ചെയ്യുമെന്നറിഞ്ഞപ്പോള്‍ മുങ്ങി

Synopsis

കാസര്‍ഗോഡ്: വധശ്രമക്കേസില്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കോടതിയില്‍ ഹാജരായ പ്രതി റിമാന്‍ഡ് ചെയ്യുമെന്നറിഞ്ഞതോടെ മുങ്ങി. കാസര്‍ഗോഡ് മധൂര്‍ സ്വദേശി ഫത്താഹാണ് കോടതിയില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കാസര്‍ഗോട് ചായനടി സ്വദേശി നൗഫലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് ഫത്താഹ്. സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഫത്താഹിനെ പിടികൂടുന്നതിനായി കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. നാട്ടിലെത്തിയതിന് ശേഷം ഇയാള്‍ തനിച്ചാണ് കോടതിയിലെത്തി കീഴടങ്ങിയത്. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ കോടതി റിമാന്‍ഡ് ചെയ്യുമെന്നറിഞതോടെ പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. കോടതി സുപ്രണ്ടിന്റെ പരാതിയില്‍ ഇയാളെ പിടികൂടാനായുള്ള അന്വേഷണത്തിലാണിപ്പോള്‍ പൊലീസ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട് മാറി, ഇവിടെ ഒന്നും നടക്കില്ലെന്ന ധാരണ മാറി; ഉന്നത വിദ്യാഭ്യാസ മേഖല നിലവാരത്തിലേക്ക് ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി
ഗർഭം അലസി, ഇനി പേടിപ്പിക്കാൻ എന്താണുള്ളതെന്ന് സിപിഎം നേതാവ്, പരാതി പൊലീസും പാർട്ടിയും ചേർന്ന് അട്ടിമറിച്ചു, ഗുരുതര ആരോപണവുമായി യുവതി