
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ സൈന്യം കടന്നുകയറി ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യയുടെ ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. നിയന്ത്രണരേഖ മറികടന്ന് പാക് അധിനിവേശ കാഷ്മീരിൽ പ്രവേശിച്ചെന്ന ഡൽഹിയുടെ അവകാശവാദം ഭാവനാസൃഷ്ടിയാണെന്ന് പാക്കിസ്ഥാൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെടുകയും ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിയ ന്ത്രണരേഖയിൽ രാഖ്ചിക്രിയിലെ രാവൽകോട്ട് സെക്ടറലായിരുന്നു സംഭവം. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമാണ് പാക്കിസ്ഥാനിൽ കടന്നുകയറിയുള്ള മിന്നലാക്രമണമാണിതെന്ന് അറിയിച്ചത്.
ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം പാക് പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആ ക്രമണമാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആക്രമണത്തില്‍ ഒരു പാക് സൈനികന് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam