കാസർകോട് ഇരട്ടക്കൊലപാതകം: വൈകുന്നേരത്തോടെ അറസ്റ്റ്?

Published : Feb 19, 2019, 11:06 AM ISTUpdated : Feb 19, 2019, 11:29 AM IST
കാസർകോട് ഇരട്ടക്കൊലപാതകം: വൈകുന്നേരത്തോടെ അറസ്റ്റ്?

Synopsis

നാട്ടുകാരായ നിരവധിപ്പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ചോദ്യംചെയ്യൽ പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ്.

കാസർകോട്: കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി എ ശ്രീനിവാസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊർജ്ജിതമായ അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രി കൊണ്ട് അന്വേഷണത്തിൽ നല്ല പുരോഗതി ഉണ്ടായിട്ടുണ്ടെന്നും എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നാട്ടുകാരായ നിരവധിപ്പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യലിൽ നിർണ്ണായക പുരോഗതി ഉണ്ടായാൽ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റുണ്ടാകുമെന്നാണ് പ്രതീക്ഷ. കൊലപാതകം നടന്ന കല്ലിയോട് കേന്ദ്രീകരിച്ചാണ് അന്വേഷണസംഘം ഇപ്പോൾ ക്യാമ്പ് ചെയ്യുന്നത്. അതേസമയം കർണ്ണാടകയിലേക്കടക്കം അന്വേഷണസംഘം നീങ്ങിയിട്ടുണ്ടെന്നും എസ്പി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിയന്തര ലാൻഡിങ്; എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി, യാത്രക്കാർ സുരക്ഷിതർ
തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; സംസ്ഥാനത്തെ ആദ്യഘട്ട വിവരശേഖരണം ഇന്ന് അവസാനിക്കും, ഒഴിവാക്കപ്പെട്ടവർ 25 ലക്ഷത്തോളം