വി.എസിന്റെ പദവി: ഇന്നും തീരുമാനമായില്ല

Published : Jun 29, 2016, 12:57 PM ISTUpdated : Oct 05, 2018, 12:38 AM IST
വി.എസിന്റെ പദവി: ഇന്നും തീരുമാനമായില്ല

Synopsis

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല. ഭരണ പരിഷ്കാര കമ്മിഷന്‍ രൂപീകരിക്കാന്‍ യോഗം തീരുമാനമെടുത്തു. ഇതു സംബന്ധിച്ചു കൂടുതല്‍ പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വി.എസിന്റെ പദവി കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗത്തിലാകും ഇനി തീരുമാനം.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി സംസ്ഥാനത്തു ഭരണ പരിഷ്കാര കമ്മിഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. അതേ രീതിയില്‍ത്തന്നെ പുതിയ കമ്മിഷൻ വേണോ, അതോ ഇതില്‍ പരിഷ്കരണം വരുത്തണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണു ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇരട്ടപ്പദവി അടക്കമുള്ള നിയമ പ്രശ്നങ്ങളും ചീഫ് സെക്രട്ടറി പരിശോധിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹര്‍ത്താൽ; ദേശീയപാതയിൽ കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്, വിഐടി പ്രവേശന പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ കുരുക്കിൽപ്പെട്ടു
എണ്ണക്കമ്പനികളുടെ അപ്രതീക്ഷിത നടപടി എണ്ണ വില വർധിപ്പിക്കാനോ, തെരഞ്ഞെടുപ്പ് നാളെ അവസാനിക്കുന്നതോടെ ആശങ്ക, പമ്പുകളിൽ നീണ്ട ക്യൂ