
മലപ്പുറം: മങ്കടയില്‍ സദാചാര പൊലീസിംഗിന് ഇരയായി മര്‍ദ്ദനമേറ്റു മരിച്ച നസീറിനു നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങള്‍. കാലുകളും കൈകളും ഒടിഞ്ഞു തുങ്ങുന്നതുവരെ മര്‍ദ്ദനം തുടര്‍ന്നെന്ന് കേസിലെ ഏകസാക്ഷിയായ ലത്തീഫ് ഏഷ്യനെററ് ന്യുസിനോട് പറഞ്ഞു
രാത്രി പന്ത്രണ്ടര മുതല്‍ രണ്ടു മണിക്കൂറോളമായിരുന്നു ക്രുരമായ പീഡനം നടന്നത്. കൊലപാതകത്തില്‍ പങ്കാളിയായ ഒരാള്‍ കള്ളനെ പിടിച്ചു എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായ ലത്തീഫ് സ്ഥലത്ത് എത്തതിയത്. വീടിനുള്ളില്‍ താന്‍ ഞെട്ടിപ്പോയതായി ലത്തീഫ് പറയുന്നു.
കൊലയാളിസംഘത്തില്‍ 8 പേരുണ്ടായിരുന്നു എല്ലാവരും പരിചയക്കാര്‍.എന്‍ കെ നാസറും ഒളിവിലുള്ള സുഹൈലുമായിരുന്നു നസീറിനെ തുടര്‍ച്ചയായി മര്‍ദ്ദിച്ചിരുന്നത്. ശരീരഭാഗങ്ങള്‍ ചതഞ്ഞ് അരയും വരെ അടിതുടര്‍ന്നു
വെള്ളം കൊടുക്കാന്‍ നോക്കിയപ്പോള്‍ കൊലയാളി സംഘം തടഞ്ഞു കൊലയാളി സംഘത്തെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പൊലീസിന് കൈമാറുമെന്നും ലത്തീഫ് ഏഷ്യനെററ് ന്യുസിനോട് പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam