കൂടുതല്‍ സ്‌ത്രീധനം നല്‍കാത്തതിന് ഭാര്യയ്‌ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം

Web Desk |  
Published : Jun 15, 2017, 12:19 PM ISTUpdated : Oct 05, 2018, 03:49 AM IST
കൂടുതല്‍ സ്‌ത്രീധനം നല്‍കാത്തതിന് ഭാര്യയ്‌ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡാക്രമണം

Synopsis

കൊല്ലം: സ്ത്രീധനം അധികമായി നല്‍കാത്തതിന്റെ പേരില്‍ ഭാര്യയുടെ ദേഹത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പുനലൂര്‍ സ്വദേശി ധന്യാ കൃഷ്ണനാണ് പൊള്ളലേറ്റത്. ഇവരുടെ ഭര്‍ത്താവ് ബിനുകുമാര്‍ ഒളിവിലാണ്.

സ്ത്രീധനം കൂടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് ബിനുകുമാര്‍ ധന്യയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ആറാം തീയതി ബിനുകുമാറിന്റെ ചെങ്ങന്നൂരിലെ വീട്ടില്‍ വച്ചായിരുന്നു ആസിഡ് ആക്രമണം. തടി കൊണ്ട് അതിക്രൂരമായി അടിച്ച് പരുക്കേല്‍പ്പിച്ച ശേഷം ധന്യയെ പിടിച്ച് നിര്‍ത്തി മുഖത്ത് ആസിഡ് ഒഴിച്ചു. ധന്യ കൈ കൊണ്ട് തട്ടിയതിനാല്‍ ആസിഡ് മുഖത്ത് വീണില്ല. എന്നാല്‍ ദേഹത്ത് പല ഭാഗത്തും ആസിഡ് വീണ് പൊളളലേറ്റു.

പിറ്റേദിവസം  ചെങ്ങന്നൂരില്‍ നിന്നും പുനലൂരെത്തിയ ധന്യ ആശുപത്രിയില്‍ ചികിത്സ തേടി. 20 പവനും അന്‍പതിനായിരം രൂപയും ബിനുവിന് സ്ത്രീധനമായി നല്‍കിയിരുന്നു. ഇനിയും രണ്ട്  ലക്ഷം രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് ബിനുകുമാര്‍ മര്‍ദ്ധിച്ചതെന്നാണ് പരാതി. രണ്ട് പെണ്‍കുട്ടികളാണ് ബിനുകുമാര്‍ - ധന്യാ ദമ്പതികള്‍ക്ക്. ചെങ്ങന്നൂര്‍ പൊലീസ് ബിനുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി; 'കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്, നാളെ ഗവർണറെ കാണും'
ട്രംപിന്‍റെ ഭീഷണിക്ക് മറുപടി, 'കടലിടുക്കിലെ മരണച്ചുഴി' കാത്തിരിക്കുന്നുണ്ട് എന്ന് റെവല്യൂഷണറി ഗാർഡ്സ്; പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം