കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ‍് ആക്രമണം, മൂന്ന് പേർക്കായി തെരച്ചിൽ, അതിക്രമം ദില്ലിയിൽ ‌

Published : Oct 26, 2025, 08:03 PM ISTUpdated : Oct 26, 2025, 08:58 PM IST
Police line do not cross

Synopsis

ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ദില്ലി: ദില്ലി സർവകലാശാലയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലക്ഷ്മി ഭായ് കോളേജിലെ രണ്ടാം വർഷം ബിരുദ വിദ്യാർത്ഥിനിക്ക് നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം ആസിഡ് ഒഴിച്ചത്. പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈക്കു മാത്രമാണ് പൊള്ളലേറ്റത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ ജിതേന്ദർ തന്നെ പലതവണ ശല്യം ചെയ്തിരുന്നു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. ഇതേ ചൊല്ലി ഇവർ തമ്മിൽ വാക്കു തർക്കവും ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് ആസിഡ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്നും കടന്നു കളഞ്ഞ മൂവരെയും കണ്ടെത്താൻ ദില്ലി പൊലീസ് അന്വേഷണം ഊർജിതമാക്കി.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടിപി വധക്കേസ് പ്രതിക്ക് വീണ്ടും പരോൾ; ഒന്നാം പ്രതി എം സി അനൂപിന് അനുവദിച്ചത് 20 ദിവസം; സ്വാഭാവികമെന്ന് ജയിൽ അധികൃതർ
ജനകീയ പ്രക്ഷോഭത്തിൽ ഇറാനിൽ കൊല്ലപ്പെട്ടത് 538 പേർ; അമേരിക്കയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാൻ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്