ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഏജന്‍സിക്കെതിരെ മണിക്കൂറുകള്‍ക്കകം നടപടി

Published : Mar 29, 2017, 04:44 PM ISTUpdated : Oct 05, 2018, 12:24 AM IST
ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയ ഏജന്‍സിക്കെതിരെ മണിക്കൂറുകള്‍ക്കകം നടപടി

Synopsis

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം.എസ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ നടപടി. വിവരങ്ങള്‍ പുറത്തു വിട്ട ഏജന്‍സിയെ 10 വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍ പെടുത്തിയതായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആധാറിനായി എം.എസ് ധോണി നല്‍കിയ അപേക്ഷയും ധോണിയുടെ ചിത്രവുമാണ് ഏജന്‍സി ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ട്വീറ്റ് റീട്വീറ്റ് ചെയ്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും വെട്ടിലായി. എന്തെങ്കിലും സ്വകാര്യത തങ്ങള്‍ക്ക് ബാക്കിയുണ്ടോ എന്ന് ധോണിയുടെ ഭാര്യ സാക്ഷി ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് രവിശങ്കര്‍ പ്രസാദ് ഉറപ്പു നല്‍കി, മണിക്കൂറുകള്‍ക്കകമാണ് നടപടി. വിവരങ്ങള്‍ പുറത്തുവിട്ട ഏജന്‍സിയെ 10 വര്‍ഷത്തേക്ക് കരിമ്പട്ടികയില്‍പ്പെടുത്തിയതായി യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ അറിയിച്ചു.  ആധാര്‍ കാര്‍ഡല്ല അതിനുള്ള അപേക്ഷയാണ് പുറത്തു പോയത്. രണ്ടും കുറ്റകരമാമെന്നും സംഭവത്തില്‍ അന്വേഷണത്തിനു ശേഷം നടപടിയുണ്ടാകുമെന്നും അജയ് ഭൂഷണ്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധം കണ്ട് കൈതരിച്ച് കിം വന്നത് വെറുതെയല്ല! പടക്കപ്പലിൽ പടക്കം പൊട്ടിച്ചല്ല, തന്ത്രപ്രധാന ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ആഘോഷം
'പറ്റാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ വയ്ക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; വെല്ലുവിളികളെ അതിജീവിച്ച ജസീലയുടെ റാങ്കിന് തിളക്കമേറെ