ഫേസ്ബുക്ക് പോസ്റ്റ് തൊഴില്‍ നിയമങ്ങള്‍ക്കെതിര്; രഹ്നക്കെതിരെ ബിഎസ്എന്‍എല്‍ അന്വേഷണം തുടങ്ങി

By Web TeamFirst Published Oct 22, 2018, 10:07 PM IST
Highlights

ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമക്കെതിരെ ബി.എസ് എൻ എൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആരോപണങ്ങൾ സംബന്ധിച്ച് യുവതിയോട് വിശദീകരണം തേടി. രഹ്ന ഫാത്തിമ ശബരിമലയിൽ പോയത് സംബന്ധിച്ച് നിരവധി  പരാതികൾ ബിഎസ്എൻഎല്ലിന് കിട്ടിയിരുന്നു.
 

കൊച്ചി: ശബരിമല ദർശനത്തിനെത്തിയ രഹ്ന ഫാത്തിമക്കെതിരെ ബി.എസ് എൻ എൽ വകുപ്പുതല അന്വേഷണം തുടങ്ങി. ആരോപണങ്ങൾ സംബന്ധിച്ച് യുവതിയോട് വിശദീകരണം തേടി. രഹ്ന ഫാത്തിമ ശബരിമലയിൽ പോയത് സംബന്ധിച്ച് നിരവധി  പരാതികൾ ബിഎസ്എൻഎല്ലിന് കിട്ടിയിരുന്നു.

യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം ബിഎസ്എൻഎല്ലിലെ തൊഴിൽ നിയമങ്ങൾക്ക് എതിരെന്നും പ്രാഥമിക കണ്ടെത്തൽ, വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ സൈബർ സെല്ലിന് കത്തു നൽകി. കൊച്ചി ബിഎസ്എൻ എല്ലിൽ ജൂനിയർ എഞ്ചിനീയറാണ് യുവതി ഇപ്പോൾ. ബോട്ടു ജട്ടിയിലെ ഓഫീസിൽ നിന്ന് പാലാരിവട്ടത്തേക്ക് അടുത്ത ദിവസം മുതലാണ് ഇവര്‍ക്ക് സ്ഥലം മാറ്റം.

ആഭ്യന്തര അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നേരത്തെ ബിഎസ്എന്‍എല്‍ തീരുമാനിച്ചിരുന്നു.  ടെലഫോണ്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ രഹ്നയ്‌ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാകും രഹ്നയ്‌ക്കെതിരായ തുടര്‍നടപടികള്‍. 

click me!