
തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയില്‍ കൂടുതല്‍ നടപടി. എസ്എപി ക്യാംപ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് പി.കെ. രാജുവിനെ സ്ഥലം മാറ്റിയേക്കും. വീട്ടില്‍ ടൈല്‍ഡ് പണിക്ക് രാജു ക്യാമ്പ് ഫോളോവര്‍മാരെ ഉപയോഗിച്ചിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ, ദാസ്യപ്പണി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാമ്പ് ഫോളോവര്‍മാര്‍ രംഗത്ത് എത്തി. ഇതു സംബന്ധിച്ച് ഡിജിപിക്ക് ഇന്ന് പരാതി നല്‍കും.
അതേസമയം, ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ പൊലീസുകാരെ ദാസ്യപണി ചെയ്യിക്കുന്നതിൻറെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. തൃശൂരില്‍ മണ്ണുത്തി എസ്എച്ച്ഓയായ ശില്‍പ ഐപിഎസിൻറ വീട്ടുപണി ചെയ്യാൻ തയ്യാറാകാത്തതിനാല്‍ പൊലീസുകാരനെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി പരാതി. അടുക്കള മാലിന്യം നീക്കാൻ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പൊലീസുകാരൻ പറയുന്നത്.
തൃശൂര്‍ മണ്ണുത്തിയിലെ ഐപിഎസ് ട്രയിനിയായ ശില്പ്പയുടെ ഡ്രൈവറായിരുന്നു പരാതിക്കാരൻ. ഉദ്യോഗസ്ഥയുടെ വീട്ടിലെ അടുക്കള മാലിന്യം പൊലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ടുകളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഗുരുതര അച്ചടക്ക ലംഘനത്തിന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസുകാരൻ പറയുന്നു. ഐപിഎസ് ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവെക്കണം.വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങണം തുടങ്ങിയ പണികളും ചെയ്യിപ്പിച്ചിരുന്നു. ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ ഇയാളെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോള്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് ഗവാസ്കര്‍ക്ക് ഉണ്ടായതുപൊലെ ശാരീരിക ഉപദ്രവങ്ങളൊനനും ഏല്‍ക്കേണ്ടിവന്നില്ലല്ലോ എന്നാശ്വസത്തിലാണ് പൊലീസുകാരൻ. കൂടുതല്‍ ശിക്ഷാനടപടികള്‍ ഉണ്ടായേക്കുമെന്ന ആശങ്കയില്‍ മുഖം മറയ്ക്കണമെന്ന് പൊലീസുകാരൻ ആവശ്യപ്പെട്ടു.എന്നാല്‍ ആരോപണം ഉദ്യോഗസ്ഥ നിഷേധിച്ചു.മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെതില്‍ പൊലീസുകാരൻ പ്രതികാരം ചെയ്യുകയാണെന്നാണ് വിശദീകരണം. പൊലീസുകാരൻ ഡ്യൂട്ടിക്ക് വൈകിയെത്തിയതായി റിപ്പോര്‍ട്ട് കിട്ടിയതായി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.സ്പെഷ്യല്‍ ബ്രാഞ്ചിൻറെ അന്വേഷണ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തിലാണ് ഇയാളെ സ്ഥലം മാറ്റിയതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam