പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല, ആശങ്ക പരത്തി നടന്‍റെ മകന്‍റെ കാറോട്ടം

Published : Feb 02, 2019, 11:29 PM IST
പൊലീസ് കൈകാണിച്ചിട്ടും നിർത്തിയില്ല, ആശങ്ക പരത്തി നടന്‍റെ മകന്‍റെ കാറോട്ടം

Synopsis

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാർ പൊലീസിന്ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലിൽ തടഞ്ഞത്. കൈകാണിച്ചിട്ടും കാര്‍ നിര്‍ത്തിയില്ല.

ഇടുക്കി: പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ നടന്‍ ബാബു രാജിന്‍റെ മകന്‍ അക്ഷയുടെ കാറോട്ടം. അടിമാലി പത്താംമൈലിൽ പൊലീസ് കൈകാണിച്ചിട്ടും കാർ നിര്‍ത്താത്തതില്‍ സംശയം തോന്നിയാണ് ടൗണിൽ വച്ച് പൊലീസ് കാര്‍ പിടികൂടിയത്.  അന്വേഷിച്ചപ്പോഴാണ് വാഹനം ഓടിക്കുന്നത് ബാബുരാജിന്‍റെ മകനാണെന്ന് വ്യക്തമായത്. 

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാർ പൊലീസിന്ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലിൽ തടഞ്ഞത്. കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവെക്കാതെ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങൾ ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു.

വാഹനവുമായി ബന്ധപ്പെട്ട് നിഗൂഡത തോന്നിയ സ്റ്റേഷനിലെ പൊലീസുകാർ സെന്ട്രൽ ജംഗ്ഷനില്‍ കാർ വരുന്നതും കാത്ത് നിലയുറപ്പിച്ചു. വിവരമറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരുമുൾപെടെ തടിച്ചുകൂടി. തുടർന്ന് അര മണിക്കൂർ കഴിഞ്ഞെത്തിയ വാഹനം പിടികൂടി സ്റ്റേഷനിലെത്തിച്ചു. വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടൻ ബാബുരാജിന്റെ മകൻ അക്ഷയ് ആണെന്ന് അറിയിച്ചത്. 

പൊലീസ് വാഹനം പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനുമായില്ല. പത്താം മൈലിൽ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താഞ്ഞതിനു കാരണമായ് അക്ഷയ് പറഞ്ഞത്. തുടര്‍ന്ന് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി പൊലീസ് യുവാവിനെ മടക്കി അയച്ചതോടെയാണ് ഏറെ നേരം നീണ്ട നാടകീയതകൾക്കു വിരാമമായതും നാട്ടുകാർ പിരിഞ്ഞ് പോയതും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം