നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

Published : Aug 02, 2017, 11:19 PM ISTUpdated : Oct 05, 2018, 03:30 AM IST
നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

Synopsis

മുംബൈ: വിഖ്യാത ബോളിവുഡ് നടന്‍ ദിലീപ് കുമാറിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ജലീകരണവും അണുബാധയും മൂര്‍ച്ഛിച്ചതിനാല്‍ വൈകുന്നേരത്തോടെയാണ് ദിലീപ് കുമാറിനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 94കാരനായ നടന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

വാര്‍ധക്യ സഹജമായ  അസുഖങ്ങളെ തൂടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഇതേ ആശുപത്രിയില്‍ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസമായി പനിയുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം‍.

ദാദസാഹിബ് ഫാല്‍കേ പുരസ്കാരവും പത്മവിഭൂഷനും ലഭിച്ചിട്ടുള്ള ദിലീപ് കുമാര്‍ ദേവദാസ്, കര്‍മ്മ, മുഗല്‍ ഇ അസം എന്നീ ചിത്രങ്ങളിലൂടെയാണ് പ്രസിദ്ധനായത്. 1998ല്‍ പുറത്തിറങ്ങിയ ഖിലയാണ് അവസാനം അഭിനയിച്ച ചിത്രം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടപ്പള്ളി റീഗൽ ജ്വല്ലറിയിൽ ആറര പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ചത് ജീവനക്കാരനെന്ന് പൊലീസ്, പ്രതിയെ അറസ്റ്റ് ചെയ്തു
പ്രചാരണ സാമഗ്രികൾ നീക്കിയതിൽ തുടങ്ങിയ തർക്കം, തൊടുപുഴയിൽ യുഡിഎഫ് പ്രചാരണ വാഹനത്തിന് നേരെ അതിക്രമം; പ്രതിഷേധിച്ച് സ്ഥാനാർത്ഥി