നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികളുടെ ലഹരി വേട്ട

Published : Aug 02, 2017, 10:51 PM ISTUpdated : Oct 04, 2018, 10:31 PM IST
നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികളുടെ ലഹരി വേട്ട

Synopsis

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികളുടെ ലഹരി വേട്ട. രഹസ്യമായി കടത്താന്‍ ശ്രമിച്ച 82 കോടി വിലവരുന്ന എഫഡ്രിന്‍ എന്ന ലഹരി വസ്തുവാണ്  പിടികൂടിയത്. കൊച്ചിയില്‍ നിന്ന് മലേഷ്യയിലേക്ക് കടത്താനായി എത്തിച്ചപ്പോഴാണ് പരിശോധനയില്‍ കുടുങ്ങിയത്.

രാവില 11 മണിയോടെ മലേഷ്യയിലേക്ക് പറക്കുന്ന എയര്‍ ഏഷ്യവിമാനത്തില്‍ കടത്താനായാണ് 55 കിലോ എഫഡ്രിന്‍ വിമാനത്താവളത്തിലെത്തിച്ചത്. ചെറിയ പായ്ക്കറ്റുകളിലാക്കി ബിക്ഷോപ്പറുകളുടെ പിടിയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരി വസ്തു. ചരക്ക് കയറ്റുമതിയുടെ മറവില്‍ ഒളിച്ച് കടത്താനായിരുന്നു പദ്ധതി.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് 82 കോടി വിലവരുന്ന എഫഡ്രിന്‍ കണ്ടെത്തിയത്. ആറ് പായ്ക്കറ്റുകളിലായി 600 ബാഗുകളാണ് ഉണ്ടായിരുന്നത്. ഡിജെ പാര്‍ട്ടികളിലും മറ്റും വ്യാപകമായി എഫഡ്രിന്‍ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. 

പിടിച്ചെടുത്ത എഫഡ്രിന്‍ അങ്കമാലി കോടതിയില്‍ ഹാജരാക്കി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് എഫഡ്രിന്‍ കടത്തിന് പിന്നിലെന്നാണ് പ്രഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ