ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Published : Aug 08, 2017, 11:04 AM ISTUpdated : Oct 05, 2018, 02:21 AM IST
ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ റിമാൻഡ് നീട്ടി. ഈ മാസം 22 വരെയാണ് റിമാൻഡ് നീട്ടിയത്. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

റിമാൻഡ് കാലാവധി അവസാനിച്ചതിനേത്തുടർന്ന് ദിലീപിനെ വീഡിയോ കോൺഫറൻസിംഗിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും അതിനാൽ വീഡിയോ കോൺഫറൻസിംഗ് അനുവദിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഇത് മൂന്നാം തവണയാണ് ദിലീപിന്‍റെ റിമാൻഡ് നീട്ടുന്നത്. അതിനിടെ, ദിലീപിന്‍റെ ആരോഗ്യനില മോശമാണെന്ന തരത്തിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാർ ദിലീപിനെ ജയിലിലെത്തി പരിശോധിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് അവർ റിപ്പോർട്ട് നൽകിയതായാണ് വിവരം.

അതിനിടെ ദിലീപിന്‍റെ അഭിഭാഷകൻ ബുധനാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. അഡ്വ. രാമൻപിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാവുക. മുതിർന്ന അഭിഭാഷകനായ കെ. രാംകുമാർ നേരത്തെ ദിലീപിന്‍റെ വക്കാലത്ത് ഒഴിഞ്ഞിരുന്നു.  ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് കേസിൽ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്