നടിയെ ആക്രമിച്ച കേസ്: രേഖകൾ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

By Web TeamFirst Published Nov 15, 2018, 3:45 PM IST
Highlights

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച  അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് പ്രതി ദിലീപ് സമർപ്പിച്ച  അടുത്ത മാസം 18ലേക്ക് മാറ്റി. എറണാകുളം സെഷൻസ് കോടതിയുടേതാണ് നടപടി. 

കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാണെമെന്നാണ് ദിലീപിന്റെ ആവശ്യം. ഈ രേഖകളുടെ പട്ടികയും  കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പോലീസ് കോടതിയെ നേരഞ്ഞെ അറിയിച്ചിട്ടുണ്ട്.

നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു.  

click me!