നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരായ വിമർശനം; മത്സ്യത്തൊഴിലാളി നേതാവിനെതിരെ കേസ്; 'ദിലീപെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു' എന്ന പരാമര്‍ശം

Published : Jan 22, 2026, 04:53 PM IST
actress attack case

Synopsis

ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഭിഭാഷകർ നൽകിയ ഹർജിയിലാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസിനോട് എഫ്ഐആറിട്ട് കേസെടുക്കാൻ നിർദേശം നൽകിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ വിമർശനമുന്നയിച്ച മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്. ദിലീപെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന പരാമർശം വൻവിവാദമായിരുന്നു. വിധി വന്ന സമയത്ത് കോടതി സമുച്ചയത്തിന് മുന്നിൽ വെച്ചാണ് ചാൾസ് ജോർജ് മാധ്യമങ്ങളോട് ഇപ്രകാരം പറഞ്ഞത്. കോടതിവിധി പക്ഷപാതപരമാണെന്ന് ആരോപിക്കാൻ വേണ്ടി ചാൾസ് ജോർജ് പറഞ്ഞ കാര്യമാണ് വിവാദമായത്. ദിലീപ് കോടതി മുറിയിലെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നാണ് ചാൾസിന്റെ ആരോപണം. വിധി പറയുന്ന സമയത്ത് താൻ കോടതിമുറിയിൽ ഉണ്ടായിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഭിഭാഷകർ നൽകിയ ഹർജിയിലാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പൊലീസിനോട് എഫ്ഐആറിട്ട് കേസെടുക്കാൻ നിർദേശം നൽകിയത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 190 വകുപ്പ് പ്രകാരമാണ് കേസ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി
തിരുവനന്തപുരത്തെ അമ്മയുടെയും മകളുടെയും മരണം; യുവതിയുടെ ഭര്‍ത്താവ് മുബൈയിൽ പിടിയിൽ