നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍

Published : Jul 17, 2017, 05:51 PM ISTUpdated : Oct 05, 2018, 04:00 AM IST
നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍

Synopsis

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് തമിഴ് മാധ്യങ്ങള്‍ക്കെതിരെ കേരള വനിതാ കമ്മിഷന്‍. ചിത്രവും പേരും പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തമിഴ്‌നാട് വനിതാ കമ്മിഷനും പബ്ലിക് റിലേഷന്‍സ് വകുപ്പിനും സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചു. 

കഴിഞ്ഞ ദിവസം കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ആക്രമണത്തിന് ഇരയായ നടിയുടെ പേരും ചിത്രവും ചില തമിഴ് മാധ്യമങ്ങള്‍ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷന്‍ കത്തയച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ ശക്തികൾ തമ്മിലുള്ള ബന്ധം വഷളാകുന്നു, കടുപ്പിച്ച് ചൈന, ട്രംപിന് മുന്നറിയിപ്പ്; 'ഇറാന് ആയുധം നൽകുന്നില്ല, താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും'
പ്രധാനമന്ത്രിയുടെ റോഡ് ഷോ നാളെ നാഗർകോവിലിൽ, തിരുവനന്തപുരത്തെ റോഡുകളിലും ഗതാഗത നിയന്ത്രണം