നടന്‍ മുകേഷിന്‍റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്, ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Published : Jul 07, 2017, 11:47 AM ISTUpdated : Oct 05, 2018, 04:08 AM IST
നടന്‍ മുകേഷിന്‍റെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്, ഓഫീസിനുമുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

Synopsis

കൊല്ലം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച നടനും സിപിഎം കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മുകേഷിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എംഎല്‍എയുടെ വീട്ടിലേക്ക് ബിജെപിയും ഓഫീസിലേക്ക് കോണ്‍ഗ്രസും മാര്‍ച്ച് നടത്തുന്നു.

ജനപ്രതിനിധികൂടിയായ മുകേഷ് ഒരു സ്ത്രീ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും കുറ്റാരോപിതര്‍ക്കുവേണ്ടി നിലകൊണ്ടുവെന്നും മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചുവെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ മുകേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു. എംഎല്‍എ എന്ന നിലയില്‍ തുടക്കകാരനായതുകൊണ്ട് സംഭവിച്ച അബദ്ധമാണെന്നായിരുന്നു മുകേഷിന്റെ പ്രതികരണം.

അതേസമയം മുകേഷിനെതിരെ എല്‍ഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റിയിലും സിപിഎം ജില്ലാ നേതാക്കള്‍ക്കിടയിലും പ്രതിഷേധമുണ്ട്. മുകേഷിന്റെ നിലപാട് തെറ്റായിരുന്നുവെന്നും പാര്‍ട്ടി കൊടിയില്‍ ജയിച്ച ആളാണ് മറക്കരുതെന്നുമായിരുന്നു സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്. മുകേഷിനെതിരെയുള്ള പ്രതിഷേധം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ ബിജെപിയുടെയും നീക്കം. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് അവരുടെ തീരുമാനം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2500 കോടി രൂപ വിലയുള്ള അമേരിക്കൻ വിമാനം തകർത്തുവെന്ന് ഇറാൻ, ആക്രമണം പ്രിൻസ് സുൽത്താൻ എയർ ബേസിൽ, പ്രതികരിക്കാതെ അമേരിക്ക
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതിക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ, പാര്‍ലമെന്‍റിനകത്തും പുറത്തും പോരാട്ടം നടത്തും: വേണുഗോപാൽ