പാര്‍വ്വതിക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

By Web DeskFirst Published Dec 29, 2017, 9:17 AM IST
Highlights

തിരുവനന്തപുരം: പാർവ്വതിക്ക് നേരെയുള്ള സൈബർ ആക്രമണവുമായി ബന്ധപ്പെട്ട്  ഒരാൾ കൂടി പിടിയിലായി.  കൊല്ലം സ്വദേശി റോജനാണ് പിടിയിലായത്. പാർവ്വതിക്കെതിരെ ഇൻസ്റ്റഗ്രാമിൽ ഭീഷണി സന്ദേശമയച്ചതിനാണ് റോജനെ പോലീസ് പിടികൂടിയത്. പാർവ്വതിയെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം പാർവ്വതി പോലീസിൽ പരാതി നൽകിയിരുന്നു. 

അന്വേഷണം നടത്തിയ പോലീസ് അക്കൗണ്ടുടമ കൊല്ലം സ്വദേശിയാണെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ നിരീക്ഷിച്ച ശേഷമാണ് എറണാകുളത്തു നിന്നുള്ള പോലീസ് സംഘം കൊല്ലത്തെത്തി റോജനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽനിന്ന് ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു. 

കൊല്ലത്തെ സ്വകാര്യ കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ് പിടിയിലായ റോജൻ. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പാർവ്വതിക്ക് നേരെ സൈബർ ആക്രമണം നടത്തിയ വടക്കാഞ്ചേരി സ്വദേശിയെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. വരുംദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ഉണ്ടാകും എന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

click me!