നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സന്ധ്യ

Published : Feb 25, 2017, 09:23 AM ISTUpdated : Oct 04, 2018, 10:26 PM IST
നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് സന്ധ്യ

Synopsis

കൊച്ചി: ആക്രമണത്തിനിരയായ നടി മാധ്യമങ്ങളെ കാണുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എഡിജിപി ബി സന്ധ്യ. കോടതിയിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും ബി. സന്ധ്യ വ്യക്തമാക്കി.

വിവാദ സംഭവങ്ങൾക്കുശേഷം ആദ്യമായി നടി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസിന്റെ നിർദ്ദേശ പ്രകാരം തീരുമാനം മാറ്റിയിരുന്നു. തിരിച്ചറിയിൽ പരേഡിനു ശേഷം ഞായറാഴ്ച നടി മാധ്യമങ്ങളെ കണ്ടേക്കുമെന്നും സൂചനകളുണ്ട്.

ശനിയാഴ്ച രാവിലെ 10.30ന് മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്നാണ് നടിയുമായി ബന്ധപ്പെട്ടവർ ആദ്യം അറിയിച്ചിരുന്നത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽവച്ച് മാധ്യമങ്ങളെ കാണുമെന്നായിരുന്നു വിവരം.

എന്നാല്‍ പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് കഴിയാതെ മാധ്യമങ്ങളെ കാണരുതെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.

അതേസമയം നടിക്കെതിരായ ആക്രമണത്തില്‍ ക്വട്ടേഷന്‍ സാധ്യത തള്ളി പൊലീസ്. സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതായി ഇതുവരെ തെളിവുകളില്ല. ഫോണ്‍ രേഖ പരിശോധിച്ചെങ്കിലും കൂടുതല്‍ തെളിവ് കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു നടിക്കായും നേരത്തെ കെണിയൊരുക്കിയിരുന്നുവെന്നും പക്ഷേ നടി മറ്റൊരു വാഹനത്തില്‍ പോയതിനാല്‍ ലക്ഷ്യം നടന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

1947 ഓ​ഗസ്റ്റ് 15ന് ശേഷം ആദ്യം, മകരസംക്രാന്തിക്ക് സൗത്ത് ബ്ലോക്ക് വിടാൻ നരേന്ദ്ര മോദി, പ്രധാനമന്ത്രിയുടെ പുതിയ ഓഫിസ് ഇനി സേവ തീര്‍ഥില്‍
മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു