
വയനാട്: പട്ടികവര്‍ഗ്ഗ വകുപ്പുദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം മൂന്നരമാസമായി ട്രൈബല്‍ ഹോസ്റ്റലില്‍ പ്രവേശിക്കാവാത്ത ആദിവാസി വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിക്കാനൊരുങ്ങുന്നു. രാജീവ് ഗാന്ധി മോഡല്‍ ടൈബല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പുല്‍പ്പള്ളി സ്വദേശി ആനന്ദ് വിജയനാണ് പഠനം നിര്‍ത്തുന്നത്. ഹോസ്റ്റലിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയതാണ് ഉദ്യോഗസ്ഥരുടെ എതിര്‍പ്പിന് കാരണമെന്നാണ് ആക്ഷേപം.
കോഴിഞ്ഞുപോകുന്ന ആദിവാസി കുട്ടികളെ തിരിച്ചെത്തിക്കാന്‍ ജില്ലാ ഭരണകൂടം നട്ടോട്ടമോടുമ്പോഴാണ് പുല്‍പ്പള്ളി അച്ചനല്ലി കാട്ടുനായ്ക്ക കോളനിയില്‍ നിന്നുള്ള ഇത്തരമൊരു വാര്‍ത്ത പുറത്തുവരുന്നത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആനന്ദ് പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന രാജീവ് ഗാന്ധി ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പഠിക്കുന്നത്. ഒന്നാം ക്ലാസുമുതല്‍ ഇതെ സ്കൂളിലെ ഹോസ്റ്റലില്‍ നിന്നുപഠിച്ച് പത്താം ക്ലാസില്‍ ആറു വിഷയങ്ങള്‍ക്ക് എ പ്ലസ് വാങ്ങിയ ആനന്ദിന് ഇപ്പോള്‍ ഹോസ്റ്റലില്‍ കയറ്റുന്നില്ല.
ഹോസ്റ്റല്‍ ഭക്ഷണത്തിനും സ്കൂള്‍ വികസനത്തിലെയും ക്രമക്കേട് ചൂണ്ടികാട്ടിയതിന് പട്ടികവര്‍ഗ്ഗവകുപ്പുദ്യോഗസ്ഥര്‍ക്കുണ്ടായ പകയാണ് കാരണമായി ആനന്ദ് പറയുന്നത്. അതേസമയം, ആനന്ദ് ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന സഹപാഠികളുടെ പരാതി കാരണമായെന്നാണ് ഹോസ്റ്റല്‍ അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam