പരവൂര്‍ വെടിക്കെട്ട് ദുരന്തം: കൊല്ലം എഡിഎമ്മിനെ ചോദ്യം ചെയ്യും

By anuraj aFirst Published Apr 13, 2016, 9:48 AM IST
Highlights

കളക്‌ടര്‍ അനുമതി നിഷേധിച്ചിരുന്നെങ്കിലും, ഫോണ്‍ വഴി, എഡിഎം വാക്കാല്‍ അനുമതി നല്‍കിയതായി പ്രതികള്‍ സമ്മതിച്ചു. എഡിഎമ്മിന്റെ വാക്കാലുള്ള അനുമതി പ്രകാരമാണ് വെടിക്കെട്ടുമായി മുന്നോട്ടുപോയതെന്നും പിടിയിലായ ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം. ക്ഷേത്രഭാരവാഹികളുമായി എഡിഎം ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. എഡിഎമ്മിനെ വൈകാതെ തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത. ഇന്നു വൈകിട്ടോ നാളെയോ എഡിഎമ്മിനെ ചോദ്യം ചെയ്യും. കഴിഞ്ഞദിവസം വരെ ക്ഷേത്രഭാരവാഹികളെ കേന്ദ്രീകരിച്ചുനടന്നുവന്ന അന്വേഷണം ഇതോടെ, ഉന്നത റവന്യൂ ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.

വെടിക്കെട്ടിന് ആദ്യം പൊലീസ് രണ്ടുതവണ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എഡിഎം, തഹസില്‍ദാര്‍, പൊലീസ് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കളക്‌ടര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതില്‍ പൊലീസ് മാത്രമാണ് വെടിക്കെട്ട് ആകാമെന്ന റിപ്പോര്‍ട്ട് കളക്‌ടര്‍ക്ക് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് കളക്‌‌ടര്‍ അംഗീകരിച്ചിരുന്നില്ല.

click me!