
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആയിരം ദിനാഘോഷത്തിൻറെ പ്രചരണത്തിനായി ഒമ്പതര കോടി ചെലവഴിക്കാൻ ഉത്തരവ്. ജില്ലകളിൽ സ്വകാര്യ ഏജൻസികള്‍ വഴി പ്രചരണ ബോർഡുകള്‍ സ്ഥാപിക്കുന്നതടക്കം വിപുലമായി ആഘോഷങ്ങളാണുള്ളത്. പ്രളയാനന്തര പ്രവർത്തങ്ങള്‍ക്ക് പണമില്ലെന്ന് പറയുമ്പോഴാണ് പൊടിപൊടിച്ചുള്ള ആഘോഷം.
ആയിരം ദിനം ഒരാഴ്ച നീളുന്ന പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. 20ന് കോഴിക്കോട് ഉദ്ഘാടനവും 27ന് തിരുവനന്തപുരത്ത് സമാപനവും. എല്ലാ ജില്ലാകളിലും പ്രചാരണപരിപാടികളുടെ ചുമനതല മന്ത്രിമാർക്കാണ്. ജില്ലകൾ തോറും സർക്കാറിൻറെ നേട്ടങ്ങളെ കുറിച്ചുള്ള പ്രദർശനങ്ങൾക്ക് ആകെ നാലുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
50 സ്ഥലങ്ങളിൽ പ്രചാരണബോർഡുകൾ സ്ഥാപിക്കാൻ ഏജൻസികളെ ചുമതലപ്പെടുത്തി. മാധ്യമ കോൺക്ലേവ്, സെമിനാറുകൾ, പുതിയ ആയിരം പദ്ധതികളുടെ ഉദ്ഘാടനം എല്ലാം കൂടി ചേർത്ത് ആകെ ഒൻപതര കോടിയാണ് പരിപാടികളുടെ ചെലവിനായി മാറ്റി വച്ചിരിക്കുന്നത്. കേന്ദ്രം തടസ്സം നിൽക്കുന്ന പദ്ധതികളെ കുറിച്ച് പ്രത്യേക സെമിനാറുകളും സംഘടിപ്പിക്കും. പൊതുഭരണവകുപ്പാണ് പണം അനുവദിച്ച് ഉത്തരവിറക്കിയത്. പിആർഡിക്കാണ് പ്രചരണ ചുമതല. തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ സർക്കാർ ചെലവിലെ വിപുലമായ ആഘോഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam