
പത്തനംതിട്ട: എംസി റോഡിൽ അടൂർ വടക്കടത്ത് കാവിനു സമീപം ബൈക്ക് മിനിലോറിയിലിടിച്ച് മൂന്നു വിദ്യാർഥികൾ മരിച്ചു. കൈപ്പറന്പ് സ്വദേശി വിശാദ്, താഴത്ത് വടക്ക് സ്വദേശി വിമൽ, മാങ്കൂട്ടം സ്വദേശി ചാൾസ് എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. സമീപത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങും വഴിയായിരുന്നു അപകടം. മൂന്നു പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അടൂർ ജനറല്‍ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമൺ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളാണ് മൂവരും. അപകടത്തിൽപ്പെട്ട വാഹനങ്ങൾ അടൂർ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam