അടൂരിലെ അക്രമങ്ങള്‍: നേതാവടക്കം അഞ്ച് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Published : Jan 14, 2019, 03:37 PM ISTUpdated : Jan 14, 2019, 03:51 PM IST
അടൂരിലെ അക്രമങ്ങള്‍: നേതാവടക്കം അഞ്ച് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

Synopsis

കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.

അടൂര്‍: അടൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്  Rടട നേതാക്കൾ അടക്കം 5 പേർ അറസ്റ്റിൽ. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുൺ ശർമ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രൻ, രാകേഷ് ,അനീഷ് എന്നിവരെയാണ് അടൂർ ഡിവൈഎസ് പി യുടെ  നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനായി ബോംബുകൾ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തി. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു