സ്‌ത്രീകള്‍ പുരോഹിതന്മാര്‍ക്ക് മുന്നില്‍ കുമ്പസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം

Web Desk |  
Published : Jul 07, 2018, 03:32 PM ISTUpdated : Oct 02, 2018, 06:49 AM IST
സ്‌ത്രീകള്‍ പുരോഹിതന്മാര്‍ക്ക് മുന്നില്‍ കുമ്പസാരിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം

Synopsis

സ്‌ത്രീകളെ കന്യാസ്‌ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: പുരോഹിതന്‍മാര്‍ക്ക് മുന്നില്‍ സ്‌ത്രീകള്‍ കുമ്പസാരിക്കുന്ന സമ്പ്രദായം മാറ്റണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം.  അഡ്വ. ഇന്ദുലേഖ ജോസഫും കുടുംബവുമാണ്, സ്‌ത്രീകളെ കന്യാസ്‌ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയത്. 

സഭയുടെ പല നിലപാടുകള്‍ക്കുമെതിരെ പ്രൊഫ. ജോസഫ് വര്‍ഗ്ഗീസും മകള്‍ ഇന്ദുലേഖയും പോരാട്ടം നടത്തിയിരുന്നു. കുമ്പസാരത്തിന്റെ മറവില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദീകര്‍ യുവതിയെ പീഡിപ്പിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് പുതിയ സമരം. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ഇന്ദുലേഖയുടെ ആവശ്യം.  കുമ്പസാരത്തിന് മറവിലെ പീഡനത്തില്‍ വത്തിക്കാന് പരാതി നല്‍കും. പ്രശ്നത്തില്‍ സര്‍ക്കാരും വനിതാ കമ്മീഷനും ഇടപെടമെന്നും ഇന്ദുലേഖ ആവശ്യപ്പെടുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി
മലയാളത്തിന്‍റെ ശ്രീനിക്ക് വിട; സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ, അന്ത്യാഞ്ജലി അർപ്പിച്ച് മലയാളക്കര