സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പൊലീസിന് മുന്നില്‍ ഹാജരായി

Published : Jul 20, 2017, 10:53 AM ISTUpdated : Oct 04, 2018, 08:01 PM IST
സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ പൊലീസിന് മുന്നില്‍ ഹാജരായി

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ മുന്‍ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ പരിഗണിച്ച ഹൈക്കോടതി, ഇന്ന് രാവിലെ അന്വേഷണ ഉദ്ദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതീഷ് ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

നടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ശേഷം ഇത് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞിരുന്നത്. സംഭവത്തിന് ശേഷം സുനില്‍ കുമാറിനെ പ്രതീഷ് ചാക്കോയുടെ അടുത്തേക്ക് അയച്ചത് നടന്‍ ദിലീപാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ദിലീപിന് നേരത്തെ പരിചയമുള്ള പ്രതിഷ് ചാക്കോയ്ക്ക് ഈ ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ അറിവുണ്ടോയെന്ന കാര്യമാവും പൊലീസ് ചോദ്യം ചെയ്ത് മനസിലാക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്തെ മൃഗശാല മാറ്റരുത്; സമര പ്രഖ്യാപനവുമായി ജനകീയ സമിതി
ദില്ലിയിൽ എൻ എസ് യു ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ മർദിച്ചതിൽ നടപടി വേണമെന്നാവശ്യം, പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്