
തിരുവനന്തപുരം: അഡ്വക്കറ്റ് ജനറലിനെതിരെ വീണ്ടും സി.പി.ഐ. മാധ്യമങ്ങൾക്കു മുന്നിൽ അന്തസില്ലാതെ സംസാരിക്കാൻ മാത്രം അധപതിക്കരുതെന്ന് അറിയാത്ത ആളാണോ എ.ജിയെന്നും ഭരണഘടനാപദവികളിലുളളവര്‍ അവിവേകികളാകരുതെന്നും ജനയുഗത്തിലെ ലേഖനത്തില്‍ പറയുന്നു.
റവന്യുമന്ത്രിയുടെ കത്തിന് മറുപടി നല്‍കേണ്ടത് എങ്ങനെയെന്ന് എ.ജി ഓഫിസിലെ അസിസ്റ്റന്റിനോട് ചോദിച്ചാല്‍ പറഞ്ഞുതരും. ഇത് മനസിലാക്കാന്‍ പോലും വിവേകമില്ലാത്തയാളാണോ എ.ജിയെന്നും ജനയുഗം ലേഖനം ചോദിക്കുന്നു.
ഭരണഘടനാപദവികളിലുളളവര്‍ വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടങ്ങളാകണം. അവയില്‍ നിന്ന് ഒരിക്കലും അവിവേകം തുളുമ്പില്ലെന്നും ലേഖനം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam