
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്‍റാക്കിയ തീരുമാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ആറുമാസത്തിലധികം നീണ്ട ആലോചനയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു. സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാൻ ശ്രീരാമചന്ദ്രനെ പോലെ മര്യാദാ പുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രൻ. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല എന്നിങ്ങനെയായിരുന്നു കുറിപ്പ്.
ഏതായാലും ഇനിയങ്ങോട്ട് കോൺഗ്രസ് പാർട്ടിയെ പിടിച്ചാൽ കിട്ടില്ല. ടീം മുല്ലപ്പള്ളിയുടെ മുന്നേറ്റത്തിനു മുന്നിൽ എതിരാളികൾ നിസ്തേജരാകും. എന്നും കുറിപ്പില്‍ പറയുന്നു.
പൂര്‍ണരൂപം ഇങ്ങനെ...
ആറുമാസത്തിലധികം നീണ്ട ആലോചനയ്ക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുല്ലപ്പളളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചു.
സൗമ്യനും സത്യസന്ധനും സകലഗുണ സമ്പന്നനും ഭഗവാൻ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രൻ. ഒട്ടും അഴിമതിക്കാരനല്ല, നാളിതുവരെ യാതൊരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് മുല്ലപ്പള്ളി ഒറ്റയ്ക്കല്ല. മൂന്നു വർക്കിങ് പ്രസിഡന്റുമാരെ കൂടി നിയമിച്ചിട്ടുണ്ട്- കെ സുധാകരൻ, എംഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ്. പ്രചരണ വിഭാഗം തലൈവരായി കെ.മുരളീധരനെയും തീരുമാനിച്ചു.
മഹാത്മാ ഹസ്സൻ ഇനിയെന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണണം.
ഏതായാലും ഇനിയങ്ങോട്ട് കോൺഗ്രസ് പാർട്ടിയെ പിടിച്ചാൽ കിട്ടില്ല.ടീം മുല്ലപ്പള്ളിയുടെ മുന്നേറ്റത്തിനു മുന്നിൽ എതിരാളികൾ നിസ്തേജരാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam