'ഭക്തരുടെ പണം ഉപയോഗിച്ച് അവരെ ആക്രമിക്കുന്ന നിലപാട്'; ദേവസ്വം ബോര്‍ഡിനെതിരെ ഹര്‍ജിക്കാരി

Published : Feb 06, 2019, 09:29 PM ISTUpdated : Feb 06, 2019, 09:31 PM IST
'ഭക്തരുടെ  പണം ഉപയോഗിച്ച് അവരെ ആക്രമിക്കുന്ന നിലപാട്'; ദേവസ്വം ബോര്‍ഡിനെതിരെ ഹര്‍ജിക്കാരി

Synopsis

ഭക്തരുടെ കാണിക്ക പണത്തില്‍നിന്നാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ടില്‍നിന്നല്ലെന്നും ഉഷ നന്ദിനി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

തിരുവനന്തപുരം: താനുള്‍പ്പെടെയുള്ള ഭക്തര്‍ കാണിക്കയിടുന്ന പണത്തില്‍നിന്ന് പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡ്  കാണിക്കയിട്ട ഭക്തരെ ആക്രമിക്കുന്ന നിലപാടാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്ന് അഭിഭാഷക ഉഷ നന്ദിനി. ലക്ഷങ്ങള്‍ ചെലവഴിച്ച് ദ്വിവേദിയെ പോലുള്ള അഭിഭാഷകരെ കൊണ്ടുവന്നത് ഈ പണം ഉപയോഗിച്ചാണ്. ഭക്തരുടെ കാണിക്ക പണത്തില്‍നിന്നാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫണ്ടില്‍നിന്നല്ലെന്നും ഉഷ നന്ദിനി ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവരില്‍ ഒരാളാണ് ഉഷാ നന്ദിനി. ഒരേസമയം വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും നില്‍ക്കുന്ന നിലപാടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്. വിശ്വാസികളോടൊപ്പം എന്ന് പറയുകയും പിന്നില്‍നിന്ന് കുത്തുകയുമാണ് അവര്‍ ചെയ്തത്. മുഖ്യമന്ത്രി മന്ത്രി കണ്ണുരുട്ടിയപ്പോള്‍ ദേവസ്വം ബോര്‍ഡ് തിരിഞ്ഞു. നേരത്തേ സാവകാശ ഹര്‍ജി നല്‍കിയ ദേവസ്വം ബോര്‍ഡ് എന്നാല്‍ അതിനെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. പകരം ശബരിമലയില്‍ നടക്കുന്നത് വിവേചനമാണ് എന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഉഷ നന്ദിനി പറ‍ഞ്ഞു. 

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം