അഭിഭാഷകരുടെ അക്രമങ്ങള്‍ തുടര്‍ക്കഥ

Published : Jul 20, 2016, 05:32 PM ISTUpdated : Oct 05, 2018, 01:27 AM IST
അഭിഭാഷകരുടെ അക്രമങ്ങള്‍ തുടര്‍ക്കഥ

Synopsis

തിരുവനന്തപുരം: രാജൃത്ത് അഭിഭാഷകരുടെ അക്രമവും സംഘട്ടനങളും തുട‍ക്കഥയാവുന്നു. അഭിഭാഷകർ പ്രതികളാകുമ്പോഴാണ് മിക്കപ്പോഴും പോലീസിനും മാധൃമപ്രവർത്തക്കും നേരെ അക്രമം അഴിച്ചുവിടുന്നത്.

2007 ജനുവരിയിലായിരുന്നു ഒരു കൂട്ടം അഭിഭാഷകർ, നിഥാരി കൊലക്കേസ് പ്രതികളെ മർദ്ദിച്ചത്. മഹിന്ദർ സിംഗ് പാണ്ടു, സുരിന്ദർ കൊലി എന്നിവർക്കാണ് മർദ്ദനമേറ്റത്. അതേ വർഷം തന്നെ, വാരണാസി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന, ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ, ഒരു വിഭാഗം അഭിഭാഷകർ ആക്രമിച്ചു.

 

2009 ഫെബ്രുവരി 19 നായിരുന്നു മദ്രാസ് ഹൈക്കോടതി പരിസരത്ത്, ജുഡീഷറിക്കും രാജൃത്തിനും അപമാനമാകുന്ന രീതിയിൽ അഭിഭാഷകർ പെരുമാറിയത്. ജനതാപാർട്ടി നേതാവ് ഡോ. സുബ്രമണൃസ്വാമിയെ, ജഡ്ജിമാരുടെ മുമ്പിൽവെച്ച് ചീമുട്ട എറിഞ്ഞതായിരുന്നു പ്രശ്നത്തിന് തുടക്കം. സംഘർഷത്തിൽ 20 പോലീസുകാരടക്കം 100 ഓളം പേർക്ക് പരിക്കേറ്റിരുന്നു.അതേവർഷം നവംമ്പർ 9ന് കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്‍ നടത്തിയ കോടതി ബഹിഷ്‌ക്കരണം സംഘര്‍ഷത്തിലെത്തി. ചീഫ് ജസ്റ്റിസ് പിഡി ദിനകരന്‍ കേസുകളില്‍ വാദം കേള്‍ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. ബഹിഷ്‌ക്കരണത്തെ അനുകൂലിയ്ക്കുന്നവരും അല്ലാത്തവരുമായ അഭിഭാഷകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലുകയായിരുന്നു.

അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ, മുൻ കർണാടക മന്ത്രി ജി ജനാർദ്ദന റെഡ്ഡിയെ കോടതിയിൽ ഹാജരാക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധൃമപ്രവർത്തകരെയും അഭിഭാഷകർ ആക്രമിച്ചിരുന്നു. ദൽഹിയിലെ ബിജെപി മുഖൃമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിയുടെ ഓഫീസ് ഒരു സംഘം അഭിഭാഷകർ അടിച്ചുതകർത്തു. ഇതിൽ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.

 

അടുത്തിടെ ദില്ലി പാട്ട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിട്ടു. ജെ എൻ യു യൂണിയൻ നേതാവ് കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോഴായിരുന്നു അക്രമം. മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിഭാഷകര്‍ ആക്രമിച്ചു. പാട്ട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകര്‍ നിയമം കയ്യിലെടുത്ത നടപടിക്കെതിരെ കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രമേയം പാസാക്കി. എന്നാൽ അതേ ഹൈക്കോടതിയിലെ അഭിഭാഷക‍രാണ് ഇപ്പോൾ മാധൃമപ്രവ‍ർത്തകരെ അക്രമം അഴിച്ചുവിട്ടതെന്നതും മറ്റൊരു കൗതുകം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും