വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. സിപിഐക്കെതിരായ ചതിയൻ ചന്തു പരാമർശത്തിൽ ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശൻ ഇന്ന് മാധ്യമങ്ങളെ കാണും. സിപിഐക്കെതിരായ ചതിയൻ ചന്തു പരാമർശത്തിൽ ബിനോയ് വിശ്വം വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. സിപിഐ വഞ്ചന കാണിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിയെ തള്ളുകയാണ് ചെയ്തത്. അതുപോലെ വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയ വിവാദത്തിൽ ഇടതുമുന്നണിയിൽ ഭിന്നത തുടരുകയാണ്. സംഭവത്തെ വിമർശിച്ച ബിനോയ് വിശ്വത്തെ തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ വിഷയങ്ങളിലെല്ലാം വെള്ളാപ്പള്ളി നടേശൻ ഇന്ന് പ്രതികരിച്ചേക്കും. രാവിലെ 10 മണിക്ക് കണിച്ചുകുളങ്ങരയിലെ വീട്ടിലാണ് വാർത്ത സമ്മേളനം.


