
ഒട്ടാവ: പരിശീലനപ്പറക്കൽ നടത്തുകയായിരുന്ന സെസ്ന വിമാനവും ചെറു യാത്രാ വിമാനവും ആകാശത്ത് വച്ച് കൂട്ടിയിടിച്ചു. അപകടത്തിൽ സെസ്ന വിമാനത്തിന്റെ പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മക്ഗീ സൈഡ് റോഡിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്.
രണ്ട് യാത്രക്കാരുമായി പോയ11 സീറ്റുകളുള്ള യാത്രാവിമാനമാണ് തകർന്നത്. യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് സെസ്ന വിമാനം വന്നിടിച്ച് തകർന്ന് വീഴുകയായിരുന്നു. യാത്രാ വിമാനം ഒട്ടാവ വിമാനത്താവളത്തിനുള്ളിൽ ഇറക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ട്രാൻസ്പോർട്ട് കാനഡ വക്താവ് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam