
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്ലോറിഡയില്‍ പ്രവര്‍ത്തിക്കുന്ന യോഗ സ്റ്റുഡിയോയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആയുധധാരിയായ അംഗരക്ഷകനാണ് വെടിവെച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. വെടിയേറ്റ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ ശേഷം അംഗരക്ഷകനും ആത്മഹത്യ ചെയ്തതായി പൊലീസ് അറിയിച്ചു. ഇതുവരെ വെടിയുതിര്‍ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി വ്യക്തത വന്നിട്ടില്ല. ഫ്ലോറിഡയുടെ തലസ്ഥാന നഗരമായ തലാഹാസീയിൽ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം.
അംഗരക്ഷകന്‍ നടത്തിയ ആക്രമണം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. എന്നാല്‍, അവരില്‍ രണ്ട് പേരെ രക്ഷിക്കാനായില്ല. ഇതില്‍ ഒരാളാണ് അംഗരക്ഷകനിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്‍റെ കൃത്യമായ ഇടപെടലാണ് മരണസംഖ്യ ഉയരാതിരിക്കാന്‍ കാരണമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam