വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവാവ് ഭാര്യയെ വെടിവച്ച്  കൊന്നു

Web Desk |  
Published : May 06, 2018, 09:18 AM ISTUpdated : Jun 08, 2018, 05:48 PM IST
വിവാഹം കഴിഞ്ഞ് പത്താം നാള്‍ യുവാവ് ഭാര്യയെ വെടിവച്ച്  കൊന്നു

Synopsis

15 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധുക്കള്‍ 

ലക്നൗ: വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ച് കൊന്നു. സ്ത്രീധനത്തിന്‍റെ പേരിലാണ് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. 15 ലക്ഷം രൂപ സ്ത്രീധനമായി ഭര്‍ത്താവ് രവികാന്ത് ആവശ്യപ്പെട്ടിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ ബുലന്ത്ഷര്‍ നഗരത്തിലാണ് സംഭവം. ഭാര്യയെ വെടിവച്ച് കൊന്ന ശേഷം തന്നെയും ഭാര്യയെയും മോഷ്ടാക്കള്‍ ആക്രമിച്ചുവെന്നും അവര്‍ ഭാര്യയെ വെടിവച്ച് കൊന്നുവെന്നും പൊലീസില്‍ വിളിച്ച് പറഞ്ഞു.  എന്നാല്‍ പൊലീസ് ചോദ്യം ചെയ്തതോടെ താന്‍ തന്നെയാണ് ഭാര്യയെ കൊന്നതെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. 

കൊല്ലപ്പെട്ട രവിശങ്കറിന്‍റെ ഭാര്യ ദില്ലി സ്വദേശിയായ പിങ്കിയുടെ വിവാഹത്തിന് കുടുംബം 20 ലക്ഷം രൂപയാണ് മുടക്കിയത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഇയാള്‍ പിങ്കിയെ ഉപദ്രവിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രിട്ടന്‍റെ നിർണായക പ്രഖ്യാപനം, പശ്ചിമേഷ്യൻ സംഘർഷത്തിൽ വിമർശനങ്ങൾക്ക് ചുട്ടമറുപടി, നാല് ബ്രിട്ടീഷ് പോർവിമാനങ്ങൾ ഖത്തറിലേക്ക്
ഇറാനിലേക്ക് ഇരച്ചെത്തി ഇസ്രയേൽ സൈന്യത്തിൻ്റെ 50 ഓളം പോർവിമാനങ്ങൾ; ടെഹ്റാനിൽ ഖമനെയിക്കായി തയ്യാറാക്കിയ ബങ്കർ തകർത്തെന്ന് അവകാശവാദം