മൂന്നാര്‍ കയ്യേറ്റം: എജി ഓഫീസ് ഇന്ന് ഹൈക്കോടതിയിലേക്ക്; എം എൽ എ അടക്കമുളളവര്‍ എതിർകക്ഷികള്‍

By Web TeamFirst Published Feb 12, 2019, 6:05 AM IST
Highlights

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ നിയമലംഘനം നടത്തിയെന്നാകും ചൂണ്ടാക്കാട്ടുക. 

ഇടുക്കി: മൂന്നാറിലെ പഞ്ചായത്തിന്‍റെ അനധികൃത നിർമാണത്തിനെതിരെ എ ജി ഓഫീസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ അടക്കം അഞ്ചുപേരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. 

റവന്യൂ വകുപ്പിന്‍റെ അനുമതിയില്ലാതെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ നിയമലംഘനം നടത്തിയെന്നാകും ചൂണ്ടാക്കാട്ടുക. ആർ‍ട്ടിക്കിൾ 215 പ്രകാരം സമർപ്പിക്കുന്ന ഹർജിയിൽ കോടതിലക്ഷ്യ നടപടി വേണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

പഞ്ചായത്തുസെക്രട്ടറിക്കെതിരെ കോടതിലക്ഷ്യ ഹർജി സമർപ്പിക്കണമെന്ന സബ് കല്കടറുടെ റിപ്പോർട്ട് തളളിയ എജി ഓഫീസിന്‍റെ നടപടി വിവാദമായതോടെയാണ് ഈ നീക്കം.

click me!