
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സൈബർ ആക്രമണം. തിരുവനന്തപുരം മെർക്കൻറിയിൽ സഹകറണ സംഘത്തിലെ കംപ്യൂട്ടറുകളും ഫയലുകളും സൈബർ ആക്രമണത്തിൽ നശിച്ചു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വാണാക്രൈ മാതൃകയിൽ ആക്രമണം വീണ്ടും.
ഇത്തവണ ആക്രമണത്തിനിരയാത് തിരുവനന്തപുരത്തെ സഹകരണ സംഘമാണ്. ജില്ലാ മർക്കന്റയിൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഈ മാസം 23നാണ് സൈബർ ആക്രമണമുണ്ടായത്. കംപ്യൂട്ടറിലെ വിവരങ്ങളെല്ലാം തിരിച്ചെടുക്കാൻ കഴിയാത്തവിധം എൻക്രിപ്റ്റ് ചെയ്യപ്പെട്ടെന്ന സന്ദേശവും വന്നു. വൻതുക നൽകിയാൽ വിവരങ്ങൾ തിരിച്ച് നൽകാമെന്നും സന്ദേശത്തിലുണ്ട്.
അതേസമയം സംഘത്തിലെ വിവരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു. കേരള പൊലീസിന്റെ ഹൈടെക് സെല്ലും സൈബർഡോമും അന്വേഷണം തുടങ്ങി. വിദേശത്തു നിന്നാണ് ആക്രണം ഉണ്ടായിരുന്നത്തെന്നും ഇത് വാണക്രൈയാണെന്നതിൽ വിശദമായ അന്വേഷണമെന്നും സൈബർ സെൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam