സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ആർഎസ്എസ് ശ്രമം:കോടിയേരി

Published : Dec 26, 2017, 01:46 PM ISTUpdated : Oct 04, 2018, 11:49 PM IST
സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ആർഎസ്എസ് ശ്രമം:കോടിയേരി

Synopsis

വയനാട്‍: സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ ആർഎസ്എസ് ശക്തമായ ശ്രമം നടത്തുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍. മട്ടന്നൂർ സംഭവം ഇതിനുള്ള അവസാനത്തെ ഉദാഹരണമെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണിയെ വിപുലീകരിക്കാനുള്ള ശ്രമം സി പി എം നടത്തുമെന്ന് കോടിയേരി വിശദമാക്കി. എന്നാല്‍ ബി ഡി ജെ എസുമായി കൂട്ടുചേരാൻ സി പി എം ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. 

അതേസമയം മട്ടന്നൂർ അക്രമത്തില്‍ സിപിഎം നേതാവ് നടത്തിയ പരാമര്‍ശത്തിനെതിരേ വിമര്‍ശനം രൂക്ഷമാവുകയാണ്. ആർ.എസ്. എസ് നേതാക്കൾക്കുള്ള കണക്കുപുസ്തകം കൊടുത്തു വിടുന്നുന്നെന്ന മുന്നറിയിപ്പാണ്  ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം സുരേന്ദ്രന്‍ നടത്തിയത്. മുഖ്യമന്ത്രി നടപ്പാക്കിയ സമാധാന രേഖ ഉള്ളത് കൊണ്ട് മാത്രം  ചമ്രം പതിഞ്ഞിരുന്നു രാമനാമം ജപിക്കാൻ സിപിഎമ്മിനെ കിട്ടില്ലെന്നും എം സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം ഉറ്റുനോക്കുന്ന മണ്ഡലം; ചങ്കിടിപ്പ് ബിജെപിയ്ക്ക്, അപ്രതീക്ഷിത ട്വിസ്റ്റുകൾക്കായി കാത്തിരിപ്പ്! വീണ്ടും ശ്രദ്ധാകേന്ദ്രമായി മഞ്ചേശ്വരം
വെള്ളിത്തിരയിലെ 'വോട്ടുപിടുത്തം'; സോഷ്യൽ മീഡിയയിൽ തരംഗമായി പഴയകാല സിനിമകളിലെ ചുവരെഴുത്തുകൾ!