ചൈത്രക്കെതിരെ വീണ്ടും പിണറായി; പൊതുപ്രവ‍ർത്തകരെ അംഗീകരിക്കാൻ പഠിക്കണം

By Web TeamFirst Published Jan 28, 2019, 11:32 AM IST
Highlights

പാർട്ടി ഓഫീസുകൾ പൊലീസ് പരിശോധനക്ക് വിധേയമാക്കുന്ന പതിവില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു പ്രവര്‍ത്തകരെ അംഗീകരിക്കാൻ പഠിക്കണമെന്ന് ചൈത്ര തെരേസ ജോണിനെ ഓർമ്മിപ്പിച്ച് പിണറായി 

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നു
ണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 

പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയത് 
 

click me!